ദുബായ് ; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആറരക്കോടിയുടെ സമ്മാനം ഒരു മലയാളി തേടി എത്തി. ജനുവരി നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനും ബെംഗളൂരുവിൽ സ്ഥിരതാമസവുമാക്കിയ മലയാളി ടോംസ് അറയ്ക്കൽ മണി(38)യ്ക്കാണ് ലഭിച്ചത്. സമ്മാനം ലഭിച്ചതു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെന്നു ടോംസ് പറഞ്ഞു. ദുബായ് ഡ്യൂട്ടി മില്യനർ പ്രമോഷന്റെ 1999 മുതലുള്ള നറുക്കെടുപ്പികളിൽ 124 ഇന്ത്യക്കാരെയാണ് ഭാഗ്യദേവത തേടി എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് നറുക്കെടുപ്പിൽ അഞ്ച് മലയാളി സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു 17 കോടി രൂപ സമ്മാനം ലഭിച്ചത്.മറ്റു സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെ സ്വന്തം. ഇതിന് മുൻപ് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ആലപ്പുഴ സ്വദേശിക്കാണ് 20 കോടി ലഭിച്ചത്.
Read also ; മണ്ണിലെ താരങ്ങൾക്ക് അത്യുജ്വല വരവേൽപ്പ് നല്കി ദുബായ്
Post Your Comments