
ജോധ്പൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം പറപ്പിച്ച് ഫ്രഞ്ച് വ്യോമസേന മേധാവി ആന്ദ്ര ലനാത്ത. അഞ്ചു ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്നുള്ള രണ്ടാമത്തെ വ്യോമസേനാ മേധാവിയാണ് തേജസ് പറത്തുന്നത്. ഫെബ്രുവരി മൂന്നിന് അമേരിക്കന്‍ വ്യോമസേന മേധാവി ഡേവിഡ് എല്‍.ഗോള്ഡ്ഫീനും തേജസ് പറത്തിയിരുന്നു.
Read Also: ഇന്ത്യയുടെ യശസ് ഉയര്‍ത്തി തേജസ് യുദ്ധവിമാനത്തില്‍ പറന്ന് വിദേശ രാജ്യത്തെ പ്രതിരോധമന്ത്രി
പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തേജസ് നിർമ്മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന ഒറ്റ എഞ്ചിന് ലഘുയുദ്ധ വിമാനമായ തേജസിന് ആ പേരിട്ടത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ്. സിംഗിള്‍ എഞ്ചിനില്‍ നിര്‍മിച്ച ഇത് ജെറ്റ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് നിർമ്മിച്ചത്.
Post Your Comments