Latest NewsNewsIndiaInternational

ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങളെ പരിഹസിച്ച് പാക്കിസ്ഥാൻ

ദുബായ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങൾ ദുബായ് എയർഷോയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങൾ മുഴുവൻ കൈയടിച്ച് അഭിനന്ദിച്ചപ്പോൾ പരിഹാസവുമായി പാകിസ്ഥാൻ. ദുബായിലെ അൽ മക്തൂം എയർപോർട്ടിൽ നടന്ന എയർ ഷോയിൽ തേജസ് നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ കാണികളെ അദ്ഭുതത്തിലാഴ്ത്തി. എന്നാൽ പാകിസ്ഥാൻ പതിവു പോലെ ഇന്ത്യൻ വിമാനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

സമൂഹമാദ്ധ്യമങ്ങളിലും, ചില പ്രതിരോധ പത്രപ്രവർത്തകരുടെ ട്വിറ്ററിലുമാണ് തേജസ് മോശമാണെന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. പ്രകടനം ഗംഭീരമായതിനാൽ വിമാനത്തിന്റെ ഡിസൈൻ അത്ര പോര എന്നാണ് പ്രധാന വിമർശനം. സമൂസയോടാണ് അവർ ഇന്ത്യയുടെ അഭിമാനമായ തേജസിനെ ഉപമിക്കുന്നത്.

മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിൽ

അതേസമയം ദുബായ് എയർ ഷോയിൽ ഇന്ത്യ സ്വന്തമായി നിർമ്മിച്ച തേജസ് പോലെ ഒരു പാകിസ്ഥാൻ യുദ്ധവിമാനത്തിന്റെ അഭാവം കൊണ്ടാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത് എന്ന് ഇന്ത്യക്കാർ തിരിച്ചടിച്ചു. തേജസിന് പുറമേ ഇന്ത്യയുടെ അഞ്ച് സാരംഗ് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും 10 സൂര്യകിരൺ ബിഎഇ ഹോക്ക് 132 വിമാനങ്ങളും ദുബായ് എയർഷോയിൽ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button