കൊല്‍ക്കത്ത: ഇന്ത്യയുടെ യശസ് ഉയര്‍ത്തി തേജസ് യുദ്ധവിമാനത്തില്‍ പറന്ന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി നെങ് ഹാന്‍. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമാണിത്. യുദ്ധവിമാനത്തെ മികച്ചതും ആകര്‍ഷകവും എന്ന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി നെങ് ഹാന്‍ വിശേഷിപ്പിച്ചു. ഈ യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്ന പ്രഥമ വിദേശപൗരനായി സിംഗപ്പൂര്‍ പ്രതിരോധമന്ത്രി ഇതോടെ മാറി.
നെങ് ഹാനുമായി തേജസ് പറന്നത് പശ്ചിമബംഗാളിലെ കലൈക്കുണ്ട എയര്‍ ബേസില്‍ നിന്നുമായിരുന്നു. ഇതിലെ യാത്ര യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്നതു പോലെയല്ല മറിച്ച് കാറില്‍ സഞ്ചരിക്കുന്നതു പോലെയാണ് എന്ന് നെങ് ഹാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നെങ് ഹാന്‍ ബുധനാഴ്ച്ച ചര്‍ച്ച നടത്തും.
#WATCH Singapore Defence Minister Ng Eng Hen flew IAF LCA Tejas at Kalaikunda Air Force Station in West Bengal pic.twitter.com/LXF4VN9EjR
— ANI (@ANI) November 28, 2017
Post Your Comments