മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലില്‍ നടന്ന ഒരു പ്രസവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവം എന്താണെന്നല്ലേ? ഗർഭിണിയായ ജെസിൻ ഭർത്താവ് ട്രാവിസ് ഹോഗനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തന്റെ കുഞ്ഞ് പുറത്തുവരുന്നെന്ന് തോന്നിയത്. തൊട്ടുനോക്കിയപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ ട്രാവിസ് കുഞ്ഞിനെ പിടിക്കാന്‍ തയ്യാറായിനിന്നു. നഴ്സുമാരും ഓടിയെത്തി. ഒടുവിൽ യുവതി വരാന്തയിൽ തന്നെ പ്രസവിച്ചു. സംഭവസമയത്ത് ആശുപത്രിയിലൂണ്ടായിരുന്ന ടാമികാരാണ് ചിത്രങ്ങൾ എടുത്തത്.
Post Your Comments