തൃശൂർ: ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുവല്ലൂർ പുല്ലൂർ റോഡിനു സമീപം മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷിനാണ് വെട്ടേറ്റത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി കൂട്ടുകാരന്റെ ബൈക്കിൽ വരവേ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ട ശേഷം രാജേഷിനെ വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ഓടിരക്ഷപ്പെട്ടു.
കൈയ്ക്കും കാലിനും പരിക്കേറ്റ രാജേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി.
Post Your Comments