ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഒടുവില്‍ രണ്ടുവര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് എന്‍സിപി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ഒപ്പം നില്‍ക്കും. കേരളത്തിൽ ഇടതിനൊപ്പവും മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പവും നിൽക്കുകയാണ് ഇപ്പോൾ എൻ സി പി.കേന്ദ്ര പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മാറിമാറി ചവിട്ടുന്ന എന്‍സിപി അടുത്ത മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാറാണ് വ്യക്തമാക്കിയത്.
എന്നാല്‍ കോണ്‍ഗ്രസിനെ സിപിഎം ശക്തമായി എതിര്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷത്തായിരിക്കും സ്ഥാനമെന്നും ശരത്പവാര്‍ പറഞ്ഞു.ബിജെപിയ്ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ടിരിക്കുന്ന കോണ്‍ഗ്രസ് എന്‍സിപിയുമായുള്ള സഖ്യം ഗുണകരമായിരിക്കുമെന്ന വിലയിരുത്തലിലാണ്. 2016 സെപ്തംബര്‍ 26 ന് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച എന്‍സിപി ബിജെപിയ്ക്കൊപ്പം ചേര്‍ന്നിരുന്നു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ എന്‍സിപിയും കോണ്‍ഗ്രസും തനിച്ച് മത്സരിക്കുകയും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപിയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ബിജെപിയ്ക്കെതിരേ വിശാല ഐക്യം രൂപപ്പെടുത്താന്‍ മുന്‍കൈ എടുത്തിരിക്കുന്ന കോണ്‍ഗ്രസിന്റെ ക്ഷണം നേരത്തേ സിപിഎം തള്ളിയിരുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനോട് നേര്‍ക്കുനേര്‍ മത്സരിക്കുന്ന എല്‍ഡിഎഫിലാണ് എന്‍സിപി നില്‍ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടുന്നതിന്റെ ഭാഗമായിട്ടാണ് എന്‍സിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്.
Post Your Comments