ചെന്നൈ : യുവാക്കളെ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് അത് വഴി പ്രണയവും പിന്നെ പ്രലോഭനവും. നടിയുടെ പ്രലോഭനത്തില്‍ പെട്ട യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ പ്രമുഖ നടി ശ്രുതി അറസ്റ്റിലായി. വഞ്ചനാക്കുറ്റത്തിനാണ് തമിഴ് നടി ശ്രുതിയെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തത്.
മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട് യുവാക്കളെ പ്രണയത്തിലാക്കിയാണ് നടി കോടികള്‍ തട്ടിയെടുത്തത്. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്വെയര് എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് നടിയും, നടിയുടെ മാതാവും സഹോദരനും പോലീസ് കസ്റ്റഡിയിലായത്.
യുവാവ് മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹലോചനയ്ക്ക് ഫോട്ടോ നല്‍കിയിരുന്നു. തുടര്‍ന്ന് മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ വെബ്സൈറ്റിലൂടെ യുവാവിനെ വിവാഹം ആലോചിച്ച് വരികയും പിന്നാലെ മൈഥിലി തന്റെ കുടുംബഫോട്ടോയും അയച്ചുകൊടുത്തു വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു.
ഫോണ്‍ വഴി പരിചയത്തിലായതിന് ശേഷമാണ് തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കാണിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തത്. ഇതേതുടര്‍ന്ന് സംശയം തോന്നിയ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതൊരു സിനിമാ നടിയാണെന്ന് തിരിച്ചറിഞ്ഞത്. നടി വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി നടിയെ അറസ്റ്റു ചെയ്തത്.
Post Your Comments