ന്യൂഡൽഹി: രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് റിപ്പോർട്ട്. കേരളത്തിൽ 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകകളാണുള്ളത്. ഇപ്പോൾ 150 ഓഫീസർമാരാണുള്ളത്. രാജ്യത്തൊട്ടാകെ 6500 ഐഎഎസ് ഓഫീസർമാരുടെ ഒഴിവുകൾ ഉള്ളപ്പോൾ 5004 ഓഫീസർമാർ മാത്രമാണ് ഇപ്പോഴുള്ളത്. ബുധനാഴ്ച ലോക്സഭയിൽ പേഴ്സണൽ വകുപ്പു സഹമന്ത്രി ജിതേന്ദ്ര സിംഗ് എഴുതി തയാറാക്കി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ‘കോണ്ഗ്രസ് മുക്ത ഭാരതം’ മഹാത്മാഗാന്ധിയുടെ ആശയമാണെന്ന് പ്രധാനമന്ത്രി
ഉദ്യോഗക്കയറ്റം സംബന്ധിച്ച തീരുമാനങ്ങൾ വൈകുന്നതാണ് ഒഴിവുകൾക്കു പിന്നിലെ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.
Post Your Comments