ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല, സ്വാതന്ത്ര്യം ലഭിച്ചശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ത് മഹാത്മാഗാന്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയും സിഖ് വിഭാഗക്കാര്‍ക്കെതിരായ അക്രമവും നടന്ന പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിന് വേണ്ടത്. എന്നാല്‍, പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപത്തിനും അദ്ദേഹം മറുപടി പറയുകയുണ്ടായി. പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതികളുടെ ലക്ഷ്യം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments