
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ആഭ്യന്തരവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗ്‌സഥര്‍ക്ക് സെക്രട്ടേറിയറ്റിന് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ.
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി
സര്‍വ്വീസിൽ നിന്നും വിരമിച്ചവര്‍ക്കും ഇത് ബാധകമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ഉള്‍പ്പടെ പ്രവേശിക്കുന്നതിനായിരുന്നു നിയന്ത്രണം.
ഇതിനായി പ്രത്യേക ഉത്തരവിറക്കിയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. അതേസമയം, ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സെക്രട്ടേറിയറ്റിനെ ബന്ധപ്പെടുത്തി സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ന്നത് സർക്കാരിന് വലിയ തിരിച്ചടിയായി. ഇതേത്തുടർന്ന്, അനുവാദം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കാകും സന്ദര്‍ശകരുടെ ഉത്തരവാദിത്തമെന്ന്, സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments