തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രമേയം പിന്‍വലിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. എന്നാലും പ്രതിപക്ഷത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നോട്ടീസിന് അനുമതി നല്‍കിയ ശേഷം അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ സിപിഐഎം നേതാക്കളുടെ മക്കള്‍ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളാണെന്ന രേഖകള്‍ പുറത്ത്.
also read : സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി നേതാക്കളുടെ മക്കളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിയും ദുബായില്‍ ചെക്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിനീഷ് ശിക്ഷ അനുഭവിക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മുന്‍ മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജിതിന്‍ രാജും ചെക്ക് കേസില്‍ കുറ്റക്കാരനാണെന്നാണ് പുതിയ റിപ്പോര്‍ട്ട് . കോടതി ശിക്ഷിച്ച ജിതിനും വിധിവരും മുന്‍പ് നാട്ടിലേക്ക് കടന്നു. എന്നാല്‍ ജയരാജന്റെ മകനെതിരായ ആരോപണത്തിന് അദ്ദേഹം തന്നെ നിയമസഭയിൽ മറുപടി നൽകി. ഇല്ലാത്ത കേസിൽ പണം നൽകി ഒത്തുതീർപ്പാക്കുകയാണ് മകൻ ചെയ്തതെന്ന് ജയരാജൻ പറഞ്ഞു.
Post Your Comments