Latest NewsNewsIndia

സോണിയാ ഗാന്ധിയുടെ ഹിന്ദു വിരുദ്ധതയും സ്വാര്‍ത്ഥ താത്പര്യങ്ങളും തുറന്നു കാട്ടി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ഹിന്ദു വിരുദ്ധതയും സ്വാര്‍ത്ഥ താത്പര്യങ്ങളും തുറന്നു കാട്ടി മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ‘ ദി കൊയലിഷന്‍ ഇയെഴ്സ്’ എന്ന പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജി ഇക്കര്യം വ്യക്തമാക്കുന്നത്. ശൃംഗേരി മഠാധിപതിയായ ശ്രീ.ശങ്കരാചാര്യരെ കൊലപാതകക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും സോണിയയുടെ ഗൂഢാലോചനകള്‍ ആയിരുന്നുവെന്ന് പ്രണബ് മുഖര്‍ജി പുസ്തകത്തിലൂടെ തുറന്നു പറയുന്നു.

Read Also: അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി പ്രണബ് മുഖര്‍ജി

സോണിയ കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സമയത്ത് മുസ്ലീം മൗലിക വാദികളുടെയും ക്രിസ്ത്യന്‍ മിഷനറികളുടെയും പിന്‍തുണയോടെ ഹിന്ദുക്കളെ അടിച്ചമര്‍ത്തിയെന്നും യുപിഎ ഭരണ കാലത്ത് സോണിയയുടെ നേതൃത്വത്തില്‍ ഹിന്ദുക്കളെയും ഹിന്ദു സംഘടനകളെയും ഭീകരവാദികളായും, ബലാത്സംഗവീരരായും മുദ്ര കുത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും മുഖര്‍ജി പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

അതേസമയം അതിന് മുസ്ലീം മൗലിക വാദികളുടെയും, ക്രിസ്ത്യന്‍ മിഷനറിമാരുടെയും പിന്തുണയുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. തനിക്ക് ലഭിക്കേണ്ടിയിരുന്ന പ്രധാനമന്ത്രി സ്ഥാനം തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിംഗിന് നല്‍കിയതിലുള്ള അതൃപ്തിയും, മന്‍മോഹനൊപ്പം ഉണ്ടാകണമെന്ന് പറഞ്ഞ് മന്ത്രിസഭയില്‍ ഇടം നല്‍കിയ കാര്യവും പ്രണബിന്റെ പുസ്തകത്തിലുണ്ട്. സോണിയാ ഗാന്ധിയുടെ ഹിന്ദു വിരുദ്ധതയും സ്വാര്‍ത്ഥ താത്പര്യങ്ങളും തുറന്നു കാട്ടുന്നതാണ് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പുസ്തകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button