പ്രമുഖ സമൂഹ മാധ്യമമായ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നെങ്കിലും. ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നു. ചിലർ ഫേസ്ബുക് ഡീആക്ടിവേറ്റ് ചെയുമ്പോൾ മാറ്റുക ചിലർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുന്നു. യുഎസിലും കാനഡയിൽ നിന്നുമായി നിത്യേന ആക്റ്റീവ് ആയിരുന്ന ഏഴു ലക്ഷം പേർ ഫേസ്ബുക് ഉപേക്ഷിച്ചെന്നാണ് കണക്ക്. മുൻപും കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ആളുകൾ വിട്ടു പോകുന്നത്.
യുഎസ്-കാനഡ എന്നിവിടങ്ങളിലാണ് പരസ്യ വരുമാനത്തിൽ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണി. ആകെ ഉപയോക്താക്കളുടെ കണക്ക് വെച്ച് നോക്കുമ്പോൾ ഏഴുലക്ഷം വളരെ നിസ്സാരമാണെങ്കിലും ഈ ഉപേക്ഷിക്കൽ ഇനിയും തുടരുമെന്ന ആശങ്കയിലാണ് ഫേസ്ബുക് നിക്ഷേപകർ.
Read also ;ഇതുകൂടി അറിഞ്ഞ ശേഷം കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുക; ഇങ്ങനെയും പണികിട്ടും
Post Your Comments