News

ഇതുകൂടി അറിഞ്ഞ ശേഷം കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുക; ഇങ്ങനെയും പണികിട്ടും

കുട്ടികളുടെ ഫോട്ടോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പല മാതാപിതാക്കളുടേയും വിനോദമാണ് .എന്നാല്‍ നിസ്സാരമായി നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ക്കു പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.ജനിച്ചു വീഴുന്ന കുഞ്ഞിനു വരെ പ്രൊഫൈല്‍ വരെ ഉണ്ടാക്കുന്നവരെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാം കുട്ടികളോട് ചെയ്യുന്നത് ക്രൂരതയാണെന്ന് മനസ്സിലാക്കാന്‍ ചതിയില്‍ പെടുന്നത് വരെ കാത്തിരിക്കണോ. കൊച്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍ ആണ് ഇന്ന് അധികവും .ഇത് വളരെ തെറ്റായ ഒരു പ്രവണത ആണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് .സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ പാടില്ലാത്ത കുട്ടികളുടെ ചില കാര്യങ്ങള്‍ എന്താണെന്ന് നോക്കാം .

കുട്ടികളുടെ പേരും മറ്റു വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കരുത്.ഇത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കും. അപരിചിതരായവര്‍ക്ക് കുട്ടികളോട് അടുപ്പമുണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.

കുട്ടികളെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്. ഈ ചിത്രങ്ങള്‍ പിന്നീട് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും.കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ഫോട്ടോ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുത്.

പ്രായപൂര്‍ത്തി പോലുമാവാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഉണ്ടാക്കരുത് . അതും അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ വേണ്ടാന്ന് വെയ്ക്കുന്നതല്ലേ നല്ലത്.

ഫേസ്ബുക്കിലും മറ്റും ചെക്കിങ് ഇന്‍ എന്ന സൗകര്യം ഉള്ളതുകൊണ്ട്, നിങ്ങള്‍ എവിടെയായിരിക്കുമെന്ന് പെട്ടെന്ന് രേഖപ്പെടുത്താം. കുട്ടികളുമൊത്ത് പുറത്തു യാത്ര ചെയ്യുന്ന വിവരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button