സൗന്ദര്യമത്സരത്തില്‍ നാലായിരം യുവതികളെ പരാജയപ്പെടുത്തിയ സുന്ദരി പുരുഷനായിരുന്നെന്ന് കണ്ടെത്തി. കസാഖിസ്ഥാന്‍ സൗന്ദര്യമത്സരത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കള്ളക്കളി നടന്നത്. ഇലെ ദ്യാഗിലേവ് എന്ന 22 കാരനാണ് അലിന അലിഏവ എന്ന പേരിൽ മത്സരത്തിൽ പങ്കെടുത്തത്. 4000 സുന്ദരികളെ തോല്‍പ്പിച്ച് ഇയാൾ അവസാനറൗണ്ടിൽ ഇടം നേടുകയും ചെയ്തു.
സൗന്ദര്യസങ്കല്പ്പങ്ങളെക്കുറിച്ച് കൂട്ടുകാരോട് നടത്തിയ തര്‍ക്കത്തിനൊടുവിലാണ് ഇത്തരമൊരു കള്ളക്കളി നടത്താൻ ഇലെ തീരുമാനിച്ചത്. മത്സരത്തിന്റെ അവസാനറൗണ്ടായപ്പോള് താന്‍ മറ്റു മത്സരാര്‍ത്ഥികളെ ഏറെ പിന്നിലാക്കിയെന്ന തോന്നലാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചതെന്ന് യുവാവ് പറയുകയുണ്ടായി. എന്നാല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ എന്ത് ചെയ്യണമെന്ന സംശയത്തിലാണ് സംഘാടകർ.
Post Your Comments