Latest NewsKerala

ദുബായിലെ മലയാളി മോഡലിനെ ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അടിമുടി ദുരൂഹത

കോഴിക്കോട്: ദുബായിലെ മലയാളി മോഡലിനെ ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അടിമുടി ദുരൂഹത. യുവതിയുടെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. മലേഷ്യയില്‍ നടന്ന പീഡനത്തിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കള്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കുകയാണെന്നു നടക്കാവ് സിഐ പ്രേംജിത്ത് മറുനാടനോട് പറഞ്ഞു. കോഴിക്കോടെ വ്യവസായ കുടുംബത്തില്‍ പിറന്ന അജ്‌നാഫ് എന്ന യുവാവിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്.

ദുബായില്‍ നിന്നു ബിസിനസ് ആവശ്യത്തിനായി മലേഷ്യയില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അജ്‌നാഫ് ലൈംഗിക ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി യുവതിക്ക് നല്‍കി എന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അജ്‌നാഫിനൊപ്പം അത്താഴം കഴിച്ച ദിവസങ്ങളില്‍ യുവതിക്ക് രക്തസ്രാവം വന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാരാണ് ഈ കാര്യം യുവതിയെ അറിയിച്ചത്. സംഭവത്തിന്റെ പേരില്‍ മലേഷ്യയില്‍ നല്‍കിയ പരാതിക്ക് ഒപ്പമാണ് നടക്കാവ് സ്റ്റേഷനിലും യുവതി പരാതി നല്‍കിയത്. കച്ചവടത്തിന്റെ ആവശ്യത്തിനായി പത്തു ലക്ഷം രൂപ അജ്‌നാഫ് കൈപ്പറ്റിയതായും പരാതിയിലുണ്ട്.

യുവാവും യുവതിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവര്‍ക്കും പരസ്പരം അറിയാവുന്നതാണ്. ഫാഷന്‍ ഷോ ഉള്‍പ്പെടെയുള്ളവ നടത്തി ദുബായില്‍ സജീവമായ സമയത്ത് തന്നെയാണ് യുവാവ് മലേഷ്യയില്‍ ബിസിനസ് ചെയ്യാന്‍ യുവതിയെ ക്ഷണിക്കുന്നത്. ഈ രീതിയില്‍ ഒപ്പം താമസിക്കവെയാണ് പ്രശ്‌നമുണ്ടാകുന്നത്. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് കോഴിക്കോട് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button