പനാമ സിറ്റി: പനാമയില്‍ ഈ വര്‍ഷം മുതല്‍ സൗന്ദര്യമത്സരത്തിന് ട്രാന്‍സ്ജെന്‍ഡറുകളേയും പരിഗണിക്കുമെന്ന് മിസ് പനാമ സംഘടന അറിയിച്ചു. നിയമ, വൈദ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മത്സരത്തിൽ ഇടം നേടാനാകും. മിസ് യൂണിവേഴ്സ് മത്സരത്തിനായി രാജ്യത്തിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന വേദിയാണ് മിസ് പനാമ.
Read Also: മോസ്റ്റ് പോപ്പുലർ സിനിമ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി ദൃശ്യം 2
മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ക്കനുസൃതമായി നിരവധി കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ദേശീയ തലത്തിലെ എല്ലാ ഇവൻറ്റുകളിലും സ്ത്രീകളെന്ന് നിയമപരമായി അംഗീകരിക്കപ്പെട്ട ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് തീരുമാനമായതെന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളൊന്നും മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments