ദുബായി: ചെക്ക് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനവുമായി ദുബായി അധികൃതര്‍. ദുബായിയില്‍ ചെക്ക് ബൗണ്‍സ് ആകുന്ന സംഭവമുണ്ടായാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അബുദാബി കോടതി അപ്പീല് തയാറാക്കിയതിന് ശേഷം ലൈസന്‌സ് പ്ലേറ്റ് നമ്പര്‍ 1 വാങ്ങുന്നവര്ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു. കഴിഞ്ഞ ദിവസം അബുദാബി പോലീസും എമിറേറ്റ്‌സ് ലേലവും സംഘടിപ്പിച്ച ലേലത്തില്‍ പങ്കെടുത്ത ഒരാള്‍ നല്‍കിയത് കള്ളച്ചെക്കായിരുന്നു. ഇതേതുടര്‍ന്ന് അയാള്‍ ചെക്ക് മാറാന്‍ ബാങ്കിലെത്തിയപ്പോള്‍ ആ ചെക്ക് മടങ്ങുകയും ചെയ്തു. ഇതേതുടര്‍ന്ന് അയാള്‍ കോടതിയെ സമീപിച്ചിരുന്നു. ഒന്നാം നമ്പര്‍ ലൈസന്‍സ് പ്ലേറ്റിന് 31 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കാണ് അയാള്‍ക്ക് നല്‍കിയത്.
അതേസമയം തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്ന് കരുതിയാണ് ആ ചെക്ക് നല്‍കിയതെന്നും പകരം കൂടുതല്‍ തുക നല്‍കാന്‍ തയാറാണെന്നും ചെക്ക് നല്‍കിയ ആള്‍ പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് അതോറിറ്റി അത്തരം നിയമവിരുദ്ധമായ പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എമിറേറ്റ്‌സിന്റെ ലേലം കരാര്‍ അനുസരിച്ച്, ലേലം ചെയ്ത വസ്തുക്കളുടെ വിലയുടെ മുഴുവന്‍ തുകയും നല്‍കാത്ത പക്ഷം. ലേലത്തിലെ വിജയിക്ക് ഇനവുമായി യാതൊരു ഉടമസ്ഥാവകാശവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments