NewsBusiness

തുണിത്തരങ്ങളുടെ പാക്കേജിംഗ് ചട്ടത്തിൽ ഭേദഗതിയുമായി ഉപഭോക്തൃ കാര്യ മന്ത്രാലയം

ചട്ടങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്

തുണിത്തരങ്ങളുടെ പാക്കേജിംഗ് ചട്ടത്തിൽ പുതിയ മാറ്റങ്ങൾ. ലൂസായി വിൽക്കുന്ന തുണിത്തരങ്ങളുടെ പാക്കേജിംഗിലാണ് ഇളവുകൾ വരുത്തിയിട്ടുള്ളത്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയമാണ് പാക്കേജിംഗുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് പരിശോധിച്ച് നോക്കിയ ശേഷം വാങ്ങാൻ സാധിക്കുന്ന തുണിത്തരങ്ങളുടെ പാക്കിംഗിലാണ് മാറ്റങ്ങൾ വന്നിട്ടുള്ളത്. ഇത്തരം പാക്കിംഗുകളിൽ ഉൽപ്പാദകന്റെയോ, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെയോ പേരും, കസ്റ്റമർ കെയർ ഇമെയിൽ ഐഡിയും, ഫോൺ നമ്പറും, അളവുകളും, എംആർപിയും മാത്രം നൽകിയാൽ മതിയാകും.

ചട്ടങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. നിലവിൽ, ജനറിക് പേര്, അളവ്/ എണ്ണം, ഒരു യൂണിറ്റിന്റെ വില, ഉൽപ്പാദന/ പാക്കിംഗ്/ ഇറക്കുമതി തീയതി കസ്റ്റമർ കെയർ വിലാസം എന്നിവയാണ് നൽകേണ്ടത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ ആകുന്നതോടെ ഇത്തരം നിബന്ധനകളാണ് ഒഴിവാക്കുക.

Also Read: പ്രസവാനന്തര സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത വീട്ടുവൈദ്യത്തെക്കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button