
ചെന്നൈ: ശവസംസ്കാരത്തിനായി രണ്ടു ലക്ഷത്തിന്റെ ചെക്ക് മകന്റെ പേരില്‍ എഴുതി വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ചെന്നൈ പോരൂര്‍ സ്വദേശികളായ മനോഹരന് (62), ഭാര്യ ജീവ (56) എന്നിവരാണ് ജീവനൊടുക്കിയത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥരായിരുന്ന ഇരുവരേയും പ്രായമായതോടെ രണ്ടുമക്കളും വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇതില്‍ മനം നൊന്ത് തീകൊളുത്തി മരിക്കുകയായിരുന്നു. ഭാര്യക്ക് വിഷം നല്‍കിയശേഷം മനോഹരന് സ്വയം തീകൊളുത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ 2 ലക്ഷം രൂപ ശവസംസ്കാര ചടങ്ങുകള്ക്ക്ു വേണ്ടി മക്കള്‍ക്ക് നല്‍കണമെന്ന് എഴുതിയിരുന്നു. മകന്റെ പേരിലുള്ള ചെക്ക് വീട്ടില്‍ നിന്നും കണ്ടെത്തി.
Post Your Comments