ദുബായ് : പൊലീസ് ചമഞ്ഞ് ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് യുവാവിന് ദുബായ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതിനു പുറമെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഏഷ്യക്കാരനായ യുവാവിനെയാണ് കോടതി ശിക്ഷിച്ചത്
ഫ്രിജ്മുരാരില് സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ കയറി മുറിയില്‍ മുട്ടുകയും, ഡോര്‍ തുറന്നപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കയ്യിലുള്ള രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. മാത്രമല്ല കത്തി മുനയില്‍ നിര്‍ത്തി ഇവരെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
റൂംമേറ്റിന്റെ നിലവിളി കേട്ട് അടുത്ത താമസക്കാര്‍ വാതില്‍ തുറന്നപ്പോള്‍ ഇവര്‍ ബാല്‍ക്കണി വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പൈപ്പ് വഴി രക്ഷപ്പെടുന്നതിനിടെ കൂട്ടാളി താഴെ വീണ് കൊല്ലപ്പെട്ടിരുന്നു.
Post Your Comments