Latest NewsFootballNewsSports

തങ്ങളുടെ ടീം വിട്ട് എഫ്.സി ഗോവയിലേക്ക് പോയ സിഫ്‌നിയോസിന് കേരളബ്ലാസ്റ്റേഴ്‌സ് നൽകിയത് വമ്പൻ പണി

പനാജി: കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സില്‍ നിന്ന് എഫ്.സി ഗോവയിലെത്തിയ മാര്‍ക്ക് സിഫ്നിയോസ് ഇന്ത്യ വിട്ടു സ്വന്തം രാജ്യത്തേക്ക് മടങ്ങി. ബ്ലാസ്റ്റേഴ്സില്‍ കളിക്കാനുള്ള എംപ്ലോയ്മെന്റ് വിസയിലാണ് സിഫ്നിയോസ് എഫ്.സി ഗോവയില്‍ കളിക്കുന്നതെന്നും അതു നിയമവിരുദ്ധമാണെന്നും ബ്ലാസ്റ്റേഴ്‌സ് ഫോറീന്‍ റീജ്യണല്‍ രെജിസ്ട്രേഷന്‍ ഓഫീസില്‍ (എഫ്.ആര്‍.ആര്‍.ഒ) പരാതി നൽകിയിരുന്നു.

Read Also: കോഹ്‌ലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; വീഡിയോ വൈറൽ

എഫ്.ആര്‍.ആര്‍.ഒ ഓഫീസ് എഫ്.സി ഗോവയേയും സിഫ്നിയോസിനേയും ബന്ധപ്പെടുകയും ഒന്നുകിൽ രാജ്യം വിട്ടുപോകാനോ അല്ലെങ്കില്‍ ഡീപോര്‍ട്ടിംഗ് നടപടിക്ക് വഴങ്ങുകയോ ചെയ്യാനോ ആവശ്യപ്പെട്ടു. തുടർന്ന് എഫ്.ആര്‍.ആര്‍.ഒയുടെ നിര്‍ദേശം അനുസരിച്ച സിഫ്നിയോസ് സ്വന്തം രാജ്യത്തേക്ക് പറക്കുകയുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഡച്ച്‌ താരത്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരണമെങ്കില്‍ പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button