തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. ഒരു കീഴ്ക്കോടതി വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടി വെക്കാനാവുമെന്ന് ആരും കരുതേണ്ടതില്ല. ഇനിയെങ്കിലും കോടിയേരി ബാലകൃഷ്ണന് സത്യം തുറന്നു പറയാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
Post Your Comments