ന്യൂഡല്‍ഹി: ഏറ്റുമുട്ടലിനിടെ പിടികിട്ടാപുള്ളി പിടിയില്‍. റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് കസഗഞ്ച് സ്വദേശി തന്‍വീര്‍ എന്ന മുനവ്വറാണ് ഡല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ പിടിയിലായത്. തന്‍വീര്‍ ഓഖ്ല മണ്ഡിയില്‍ എത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പൊലിസ് അവിടെ സുരക്ഷ ശക്തമാക്കിയിരുന്നു.
തന്‍വീര്‍ പ്രദേശത്ത് എത്തിയ ഉടനെ പൊലിസിനു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ പൊലിസ് ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. ഷാര്പ്ഷൂട്ടറായ ഇയാള്‍ ഇരട്ടക്കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ പിടികൂടുന്നവര്‍ക്ക് 70,000രൂപയും പൊലിസ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments