ന്യൂഡല്‍ഹി: മലയാളികൾ ഉൾപ്പെടെയുള്ള 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്‌സ്പ്രസ്’ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങി. നൈജീരിയ, ബെനിന്‍ എന്നിവയുടെ നാവികസേനകളുടെ സഹായത്തോടെയാണ് കപ്പല്‍ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതെന്നും അവർ അറിയിച്ചു.
Read Also: പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് സൈനികര്‍ കൊല്ലപ്പെട്ടു
കടല്‍ക്കൊള്ളക്കാരുടെ ശക്തമായ സാന്നിധ്യമുള്ള ബെനിന്‍ തീരത്തുനിന്നാണ് കപ്പല്‍ കാണാതായിട്ടുള്ളത്. കപ്പലുമായി ബന്ധം സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
Post Your Comments