മെല്‍ബണ്‍ : ഭര്‍ത്താവിനെ മലയാളി ഭാര്യ മയക്കി കിടത്തി വായിലേയ്ക്ക് സയനൈഡ് ഒഴിച്ചു കൊടുത്താണ് കൊലചെയ്തതെന്ന് ഫോറന്‍സിക് വിദഗ്ധന്റെ മൊഴി. സാമിന്റെ രക്തത്തില്‍ ലിറ്ററിന് 35 മില്ലിഗ്രാം എന്ന അളവിലാണ് സയനൈയ്ഡിന്റെ അംശം കണ്ടെത്തിയത്. ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയും ചെയ്യും. എന്നാൽ സാം ഛര്‍ദിച്ചതിന് തെളിവുകളില്ല. അതുകൊണ്ട് നേരിയ അളവിലാണ് സയനൈഡ് സാമിന്റെ ശരീരത്തിലേക്ക് എത്തിയതെന്നാണ് അനുമാനം.
Read Also: യു.എ.ഇയില്‍ ജോലിക്കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയും മകളും അറസ്റ്റില്‍
സാമും സോഫിയയും ആറര വയസുകാരനായ മകനും സംഭവ ദിവസം ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ വിഷം കൊടുത്തിട്ടില്ലെങ്കിൽ പോലും എന്താണ് സംഭവിച്ചതെന്ന് അവർ അറിഞ്ഞിരിക്കുമെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുകയുണ്ടായി. സയനൈഡിന് പുറമേ മയക്കികിടത്താനുള്ള ക്ലോണാസിപാം മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments