
ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സുധന്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.
Read Also: വധഭീഷണി റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മലയാളി നൃത്ത സംവിധായകനും നിര്‍മാതാവുമായ റെമോ ഡിസൂസ കുംഭമേളയില്‍
തലയ്ക്കു പിന്നില്‍ മര്‍ദനമേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഷമയെ മര്‍ദിച്ച് കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നാണ് പൊലീസ് വിശദീകരണം. സുഷമയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുഷമയെ കൊലപ്പെടുത്തി കുളത്തില്‍ ഉപേക്ഷിച്ചശേഷം സുധന്‍ (60) വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments