മനാമ ; ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു. 2012 മുതല്‍ ബഹറൈനില്‍ ആര്‍ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന എറണാകുളം വടുതല പഴമനപറമ്പില്‍ ഷിബു സുബയ്യന്‍ (44) ആണ് മരിച്ചത്.
കമ്പനിയുടെ റിഫാ യാര്‍ഡില്‍ ഷട്ടില്‍ കളിച്ചു കഴിഞ്ഞു വിശ്രമിക്കവേ ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
Read also ; ദുബായിൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയ വിദേശിക്ക് തടവ് ശിക്ഷ ; ശേഷം നാട് കടത്താൻ ഉത്തരവ്
Post Your Comments