ദുബായ് ; സഹപ്രവർത്തകയോട് മോശമായി പെരുമാറിയ വിദേശി ഹോട്ടൽ മാനേജർക്ക് തടവ് ശിക്ഷ. ശേഷം നാട് കടത്താൻ ഉത്തരവ്. അൻപത് വയസ് പ്രായമുള്ള ശ്രീലങ്കൻ പൗരനെയാണ് കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ആണ് 37 വയസുള്ള ഫിലിപ്പിന യുവതിയാണ് മോശം പെരുമാറ്റത്തിന് ഇരയായത്. ഹോട്ടലിലെ ഒരു മുറിയില്‍ ജീവനക്കാരുടെ മീറ്റിങ്ങിനു ശേഷം “ഞാന്‍ കരുതി നിങ്ങള്‍ ജോലി ഉപേക്ഷിച്ച് പോയി” എന്ന് പറഞ്ഞു കൊണ്ട് പ്രതി തന്റെ ദേഹത്ത് മോശമായി സ്പർശിച്ചെന്നു അൽ ബർസ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
വിചാരണ വേളയിൽ ഇയാൾ ആദ്യം ആരോപണം നിഷേധിച്ചു. എന്നാൽ ഇതേ ഹോട്ടലിലെ മറ്റൊരു ജീവനക്കാരിയായ 45 വയസുള്ള പാകിസ്ഥാനി യുവതി ഇയാൾ പരാതികരിയോട് മോശമായി പെരുമാറുന്നത് കണ്ടതായി മൊഴി നൽകിയതോടെ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. ശേഷം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Read also ; സൗദിയിൽ ഇനി സ്ത്രീകൾ ടാക്സി കാറുകളും ഓടിക്കും
Post Your Comments