ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.എെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എസ്. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു.ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.
Read Also: ബിസിസിഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്
ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയതായും റിപ്പോർട്ട് ഉണ്ട്.
Post Your Comments