Latest NewsIndiaNews

പാര്‍ട്ടി നേതാക്കളുടെ മക്കളെന്ന നിലയില്‍ വിശ്വസിച്ചവരെ കൈവിട്ടു പാര്‍ട്ടിയും : എസ് രാമചന്ദ്രന്‍ നായര്‍ പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ഉള്‍പ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് ആര്‍ രാമചന്ദ്രന്‍ പിള്ളയുടെ മുന്നറിയിപ്പ്. സിപിഎം നേതാക്കളുടെ മക്കളും മറ്റും പാര്‍ട്ടിയുടെപേരില്‍ നടത്തുന്ന അവിഹിത ഏര്‍പ്പാടുകള്‍ക്കു പാര്‍ട്ടിയുടെ കൂട്ടുണ്ടാവില്ലെന്നും അവരുമായി ഇടപെടുന്നവര്‍ക്കു ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു .

‘പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞു മക്കളും കൊച്ചുമക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്നകാലത്ത്, 2007 ല്‍, മകന്റെ സുഹൃത്ത് രാഖുല്‍ കൃഷ്ണനും യുഎഇ പൗരനും ചേര്‍ന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോള്‍ നിയമനടപടികളിലേക്കും സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിനില്‍ക്കുന്നത്.

അവര്‍ക്കു പണം നല്‍കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം’ രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സഖാക്കളുടെ മക്കളുടെയും ബന്ധുമിത്രാദികളുടെയും അവിഹിത ഇടപാടുകളെയും സ്വത്തു സമ്പാദനത്തെയും കുറിച്ച്‌ അറിഞ്ഞാല്‍ പാര്‍ട്ടി അതു തടയാന്‍ ശ്രമിക്കുമെന്നും എസ്‌ആര്‍പി പറഞ്ഞു. എന്നാല്‍, കോടിയേരിയുടെ ഭാഗത്തുനിന്ന് അധികാരദുര്‍വിനിയോഗമുണ്ടായെന്ന് ഇതുവരെ ആക്ഷേപമില്ലെന്ന് എസ്‌ആര്‍പി പറഞ്ഞു. പാര്‍ട്ടിക്കോ കോടിയേരിക്കോ എതിരെ പരാതിയില്ല. കേസില്‍ പാര്‍ട്ടി കക്ഷിയല്ല. അതുകൊണ്ടാണു പാര്‍ട്ടി ഇടപെടില്ലെന്നു പറഞ്ഞതെന്നും എസ്‌ആര്‍പി വിശദീകരിച്ചു.

വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും കോടിയേരി ജാഗ്രത പാലിച്ചില്ലെന്നാണു നേതാക്കളുള്‍പ്പെടെ വിമര്‍ശിക്കുന്നത്. എന്തൊക്കെയാണ് ഇതുവരെയുള്ള ബിസിനസുകളെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായിട്ടില്ല. എന്നാല്‍, പാര്‍ട്ടി കക്ഷിയല്ലെന്ന് എസ്‌ആര്‍പി പറയുമ്പോഴും, കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിഷയം നേതാക്കളുടെ മക്കളുടെ വഴിവിട്ടരീതികളെക്കുറിച്ചു പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ചയുണ്ടാകാവുന്ന രീതിയിലാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നു സിപിഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എസ് രാമചന്ദ്രന്‍ പിള്ള നിലപാട് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button