Latest NewsIndiaNews

സിഖ് വിരുദ്ധകലാപം രാജീവ് ഗാന്ധിയുടെ പക തീർക്കൽ എന്ന് മുൻ ഉപ മുഖ്യമന്ത്രി

ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപം ആളിക്കത്തിയതിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നാരോപിച്ച് പഞ്ചാബിലെ മുൻ ഉപ മുഖ്യമന്ത്രി സുഖ് ബീർ സിംഗ് ബാദൽ. 1984 ലെ സിഖ് വിരുദ്ധ കലാപത്തിനു മുൻപായി രാജീവ് ഗാന്ധി ഡൽഹിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നതായി കേസിൽ പ്രതി ചേർക്കപ്പെട്ട മുതിർന്ന കോൺഗ്രസ്സ് നേതാവ് ജഗദീഷ് ടൈറ്റ്ലറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിനു ശേഷമായിരുന്നു സുഖ് ബീർ സിങ് ബാദലിന്റെ പ്രതികരണം.

ടൈറ്റ്ലറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി ബി ഐ ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കൂടിയായിരുന്ന മാതാവ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന്റെ പ്രതികാരം തീർക്കാനുള്ള രാജീവ് ഗാന്ധിയുടെ ലക്ഷ്യമായിരുന്നു സിഖ് വിരുദ്ധ കലാപം എന്നും സുഖ് ബീർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button