പഠാന്‍കോട്ട്: പഞ്ചാബില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ പഠാന്‍കോട്ട് സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചു. സൈനിക ക്യാമ്പിലെ ത്രിവേണി ഗേറ്റിന് സമീപത്താണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ഗ്രനേഡിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു.
പ്രദേശത്ത് ജാഗ്രത തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പഠാന്‍കോട്ട് എസ്എസ്പി സുരേന്ദ്ര ലമ്പ പറഞ്ഞു. കഴിഞ്ഞമാസം പഞ്ചാബിലെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തതോടെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇന്ത്യയിലേക്ക് ആയുധങ്ങളോ മറ്റോ കടത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതായി സുരക്ഷസേന അറിയിച്ചിരുന്നു.
Post Your Comments