രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായ മേഖല പ്രതിസന്ധിയിൽ. തുടർച്ചയായുണ്ടായ വൈദ്യുതി പ്രതിസന്ധി കാരണം ചെറുകിട ബിസിനസുകൾ തകർന്നു കൊണ്ടിരിക്കുകയാണ്. ഉൽപാദനം കുറയുകയും ചിലവ് വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ചെറുകിട ബിസിനസുകൾ.
പഞ്ചാബിലെ ലുധിയാന, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് കഴിഞ്ഞമാസം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടത്. പവർ ബാക്കപ്പുകൾ ഉപയോഗിക്കാമെങ്കിലും താരതമ്യേന ചിലവ് കൂടുതലാണ് അവയ്ക്ക്. അതിനാൽ, പവർ ബാക്കപ്പുകൾ ഉപയോഗിക്കുക എന്നത് ചെറുകിട ബിസിനസുകളെ സംബന്ധിച്ചിടത്തോളം പ്രാവർത്തികമല്ല. ഡീസൽ ജനറേറ്ററുകളാണ് കൂടുതലും പവർ ബാക്കപ്പുകളായി ഉപയോഗിക്കാറുള്ളത്. എന്നാൽ, അവയുടെ വില വർദ്ധനവും ചെറുകിട ബിസിനസുകാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
Also Read: മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനും
‘പകർച്ചവ്യാധികൾ കാരണം ഉണ്ടായ കനത്ത നഷ്ടത്തിലാണ് വിപണി. കോവിഡിന് ശേഷം ചില വ്യവസായ യൂണിറ്റുകൾ തകർച്ചയിൽ നിന്നും കരകയറാൻ ഏതാണ്ട് 16 മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇത്തരം ചെറുകിട ബിസിനസുകളെയാണ്’ ഇന്ത്യ എസ്എംഇ ഫോറം പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു.
Post Your Comments