Latest NewsNewsIndia

പഞ്ചാബിൽ ക്യാപ്സിക്കം കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു, കിലോയ്ക്ക് ഒരു രൂപ മാത്രം വില

മാൻസ, ഫിറോസ്പൂർ, സംഗ്രൂർ എന്നീ ജില്ലകളിൽ 1,500 ഹെക്ടർ സ്ഥലത്താണ് ക്യാപ്സിക്കം കൃഷി ചെയ്യുന്ന

പഞ്ചാബിൽ പ്രതിഷേധം ശക്തമാക്കി കാപ്സിക്കം കർഷകർ. ഉൽപ്പന്നത്തിന് കൃത്യമായ വില ലഭിക്കാത്തതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചാബിൽ ഒരു കിലോ കാപ്സിക്കത്തിന് ഒരു രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിനെ തുടർന്ന് റോഡിൽ കാപ്സിക്കം വലിച്ചെറിഞ്ഞാണ് കർഷകർ പ്രതിഷേധിച്ചത്.

പഞ്ചാബിലെ മാൻസ ജില്ലയിലെ കർഷകരാണ് ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് കടന്നത്. മാൻസ, ഫിറോസ്പൂർ, സംഗ്രൂർ എന്നീ ജില്ലകളിൽ 1,500 ഹെക്ടർ സ്ഥലത്താണ് ക്യാപ്സിക്കം കൃഷി ചെയ്യുന്നത്. ഏകദേശം ഒരു ലക്ഷം രൂപ മുതൽ മുടക്കിയാണ് ക്യാപ്സിക്കം ചെയ്തത്. എന്നാൽ, ചെലവിന് അനുസരിച്ചുള്ള ലാഭം കർഷകർക്ക് ലഭിക്കാതായതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്.

Also Read: നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

ഈ വർഷം ക്യാപ്സിക്കത്തിന് നല്ല വിളവാണ് ലഭിച്ചത്. ഉൽപാദനം കൂടിയതോടെ കർഷകർ പ്രതിസന്ധിയിലാകുകയായിരുന്നു. 2021-ലും 2022- ലും സമാനമായ രീതിയിൽ നല്ല വിളവ് ലഭിച്ചിരുന്നു. സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രതിഷേധം വീണ്ടും ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button