Latest NewsNewsGulf

പൊതുമാപ്പ് തുടങ്ങി; ആദ്യ ദിനം പൊതുമാപ്പിന്റെ ആനുകൂല്യം തേടി എത്തിയത് നാലായിരത്തിലേറെ ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു. പൊതുമാപ്പ് തേടി നാലായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികളായ പൗരന്മാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനതാണ് പൊതുമാപ്പ്. ഫെബ്രുവരി 22 വരെയാണു പൊതുമാപ്പിന്റെ കാലാവധി.

അനധികൃത താമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

Read Also: ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കുവൈറ്റ് പൊതുമാപ്പ്

അതേസമയം ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവര്‍ക്കു പിഴ ബാധകമാകില്ല എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button