Latest NewsNewsGulf

പുതിയ ട്രാഫിക് നിയമം പുറത്തിറക്കി ഒമാൻ

മസ്കറ്റ്: പുതിയ ട്രാഫിക് നിയമ പ്രകാരം ഇനി മുതൽ വാഹനത്തിന്റെ മുൻപിൽ ഇരിക്കുന്നവരും പിറകിലെ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിച്ചിരിക്കണം. ഒമാൻ പോലീസാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

നേരത്തെ വാഹനത്തിന്റെ മുൻപിൽ ഇരിക്കുന്നവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയായിരുന്നു. എന്നാൽ മാർച്ച് 1 മുതൽ ഒമാനിൽ പുറകിലെ സീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഡ്രൈവർക്ക് മാത്രമല്ല വാഹനത്തിൽ ഉള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം. കൂടാതെ കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. ഈ വർഷം മാർച്ച് 1 മുതലാണ് ഈ നിയമം ഒമാനിൽ നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button