കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍. ഇന്ത്യന്‍ എംബസിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ച പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാലായിരത്തിലേറെ പേര്‍ എത്തി.
കാലാവധി ഫെബ്രുവരി 22 വരെയാണ്. അനധികൃത താമസക്കാര്‍ ഈ സമയപരിധിക്കുള്ളില്‍ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. രണ്ടു ദിനാറാണ് ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവര്‍ക്കു പിഴ ബാധകമാകില്ല.
read also: സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു : ഇനി നിയമലംഘകരെ കണ്ടാല്‍ കര്‍ശന നടപടി
ഇളവുകാലം അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികള്‍ പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇഖാമ വകുപ്പ് ഓഫിസുകള്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അവധിയിലുള്ള ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും നിര്‍ദേശമുണ്ട്.
Post Your Comments