കോഴിക്കോട്: രാജ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയിൽ കേരളത്തിന് മൂന്നാം സ്ഥാനം. യു.പിയും ബീഹാറുമാണ് ആദ്യ രണ്ട് സ്ഥാനനത്തുള്ളത്. എന്നതിൽ മറ്റ് രണ്ട് സംസ്ഥാനകളെക്കാൾ കുറവുണ്ടെങ്കിലും കേരളം മൂന്നാം സ്ഥാനത്തുതന്നെ ഉണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോ തയ്യാറാക്കിയ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ ക്രോഡീകരിച്ച് മുംബയ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് സയൻസ് വിഭാഗത്തിലെ ഗവേഷകൻ രാഘവ് പാണ്ഡെയാണ്. ഇദ്ദേഹം തന്നെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടതും.
പൊതുവിൽ കൊലപാതകങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിൽ പുറകിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണത്തിൽ എന്തുകൊണ്ട് കേരളം രാജ്യത്തിലെ മൂന്നാം സ്ഥാനത്ത് എത്തിയെന്നത് രാജ്യം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കൊലപാതകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ഭദ്രതയുടെ അളവ് കണക്കാക്കുന്നത്. ഏറ്റവും കുറച്ച് കൊലപാതകങ്ങൾ നടക്കുന്നത് ലക്ഷദ്വീപിലാണ്. അത് കഴിഞ്ഞാൽ ക്രമസമാധാന ഭദ്രതയുടെ കാര്യത്തിൽ കേരളം മുന്നിലാണ്. എന്നാൽ രാഷ്രീയ കൊലപാതകങ്ങളുടെ കാര്യത്തിലും കേരളം മുന്നുതന്നെ ഉണ്ട് .കൊലപാതകത്തിനു പ്രേരിപ്പിച്ച ഘടകം രാഷ്രീയമാണെങ്കിൽ അത്തരം കൊലയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
ഉത്തർപ്രദേശിൽ 29ഉം, ബീഹാറിൽ 26ഉം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോൾ 15 എണ്ണവുമായി കേരളം മൂന്നാമതെത്തി. രാഷ്ട്രീയകൊലപാതകങ്ങളും അല്ലാത്തവയും തമ്മിലുള്ള അനുപാതം ഉത്തർപ്രദേശിൽ 0.59 ഉം ബീഹാറിൽ ഒന്നും ആണെങ്കിൽ കേരളത്തിൽ 4.9 ആണ്. കേരളത്തേക്കാൾ സാക്ഷരതയും വിദ്യാഭ്യാസവുമെല്ലാം കുറഞ്ഞ മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയകൊല വളരെ കുറവാണ്. ക്രമസമാധാന നില ഭദ്രമാക്കാൻ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം നടത്തുമ്പോഴും രാഷ്ട്രീയ കൊല അവസാനിപ്പിക്കാൻ സർക്കാർ മനഃപൂർവം ശ്രമിക്കാതിരിക്കുന്നു എന്നതാണ് ഗവേഷകരുടെ കണ്ടെത്തൽ.
Post Your Comments