ബംഗളൂരു: ഐപിഎല്ലില്‍ ഉയര്‍ന്ന ലേല തുക ലഭിച്ചത് ജയദേവ് ഉനദ്കട്ടിന്. ജയദേവ് ഉനദ്കട്ടിന് വേണ്ടി പണം വാരിയെറിഞ്ഞ് നീലപ്പട രാജസ്ഥാന് റോയല്‍സ്. 11.5 കോടിയാണ് ഇടത് കെയ്യന് പേസറിന് വേണ്ടി രാജസ്ഥാന് മുടക്കുന്നത്. ബെന്‍ സ്റ്റോക്സിന് ശേഷം ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച താരവുമാണ് ഉനദ്കട്ട്. ചെന്നൈയും കിങ്സ് ഇലവന് പഞ്ചാബും താരത്തിന് വേണ്ടി മത്സരിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ശ്രീലങ്കന്‍ സീരിസീല്‍ മാന്‍ ഒാഫ് ദി സീരീസായി ഉനദ്കട്ടിനെ തിരഞ്ഞെടുത്തിരുന്നു. അടിസ്ഥാന വിലയായിരുന്ന 1.5 കോടിയില്‍ തുടങ്ങിയ വിളി 10 കോടിയിലെത്തിയപ്പോള്‍ ചെന്നെയും 11 കോടി കടന്നപ്പോള്‍ രാജസ്ഥാനും പിന്‍വാങ്ങുകയായിരുന്നു.
Post Your Comments