KeralaLatest NewsNews

ഉണ്ണിമുകുന്ദനെതിരെയുള്ള പരാതി; രണ്ടിലൊന്ന് ഇന്നറിയാം

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പരാതിക്കാരിയെ ഇന്ന് എറണാകുളം സി.ജെ.എം കോടതി വിസ്തരിക്കും. കഥ പറയാനായി നടന്റെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ എറണാകുളം സി.ജെ.എം കോടതി നിര്‍ദേശിച്ചിരുന്നു.

കേസില്‍ ഉണ്ണിമുകുന്ദന് ജാമ്യം ലഭിക്കുകയുണ്ടായി. ജാമ്യത്തിലിറങ്ങിയ നടന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് യുവതി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. യുവതി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button