Latest NewsKeralaNewsGulf

എംഎല്‍എയുടെ മകനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്

ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്. ചവറ എംഎല്‍എ എന്‍.വിജയന്‍ പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെ ആണ് ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ചെക്ക് കേസില്‍ വിധി വരുന്നതിന് മുന്‍പ് ദുബായില്‍ നിന്ന് ശ്രീജിത്ത് മുങ്ങിയ സാഹചര്യത്തിലാണ് കോടതി ഇന്നലെ വാറന്റ് പുറപ്പെടുവിച്ചത്.

മകന് എതിരായ ആരോപണങ്ങളില്‍ ശരിയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് വിജയന്‍ പിള്ള പറഞ്ഞു. രാകുൽ കൃഷ്ണയില്‍ നിന്ന് പണം വാങ്ങിയില്ലെന്നും പരാതി മാവേലിക്കര കോടതിയുടെ പരിഗണയിലാണെന്നും ശ്രീജിത്ത് ആവര്‍ത്തിക്കുന്നതിനിടെയാണ് ദുബായ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button