തിരുവനന്തപുരം: രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമിനെതിരെ അറസ്റ്റ് വാറന്റ്. കേരള സർവ്വകലാശാല സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ, കന്റോണ്മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.
കോടതി കേസ് പരിഗണിച്ചപ്പോൾ, ഒന്നാം പ്രതി റഹീം ഉൾപ്പെടെ കേസിലെ 12 പ്രതികളും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്ന്, മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറന്റ് നൽകിതിരുവനന്തപുരം മൂന്നാം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിനമോൾ രാജേന്ദ്രൻ ഉത്തരവിടുകയായിരുന്നു.
Post Your Comments