KeralaLatest NewsNews

റിമാന്റില്‍ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ച ജയിൽ സൂപ്രണ്ടിന് പണികിട്ടിയതിങ്ങനെ

തിരുവനന്തപുരം: എക്സൈസ് പിടികൂടിയ 18 വയസുള്ള പ്ളസ്ടു വിദ്യാര്‍ത്ഥി പ്രവീണിനെ ഈ മാസം 2നാണ് കോടതി റിമാന്റു ചെയ്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സബ്ജയിലില്‍ എത്തുന്നത്. മൂന്നാം തിയ്യതി വെരിഫിക്കേഷന്റെ ഭാഗമായി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തിച്ച പ്രവീണിനെ അവിടെവെച്ച്‌ നെയ്യാറ്റിന്‍കര ജയില്‍ സൂപ്രണ്ട് വേലപ്പൻ നായര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ രതീഷ് എന്നിവർ ക്രൂരമായി മര്‍ദ്ദിച്ചു. സുപ്രണ്ടും വാര്‍ഡനും ചേര്‍ന്ന് കൈകാലുകള്‍ ബന്ധിപ്പിച്ച്‌ മണിക്കൂറുകളോളംമർദ്ദിച്ചതായും അവശനിലയിലായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് പരാതി.

മറുനാടൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മർദ്ദനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച പ്രവീണിനെ ജയില്‍ അധികൃതര്‍ തന്നെ ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞ് ചൊവ്വാഴ്ച തിരികെ എത്തിച്ച പ്രവീണിനെ ജയില്‍ സൂപ്രണ്ടും വാര്‍ഡനും ചേര്‍ന്ന് വീണ്ടു മര്‍ദ്ദിച്ചു. ഇക്കാര്യം പ്രവീണ്‍ തന്നെ കാണാന്‍ വന്ന ബന്ധുക്കളോടു പറഞ്ഞു. അമ്മയും അച്ഛനും സഹോദരിയുമാണ് ചൊവ്വാഴ്ച പ്രവീണിനെ സന്ദര്‍ശിച്ചത്.

പിന്നീട് സൂപ്രണ്ടിനെ കണ്ട ബന്ധുക്കള്‍ പ്രവീണിനെ മര്‍ദ്ദിക്കരുതെന്ന് അപേക്ഷിച്ചു. ജയിലൊക്കെയായാൽ മര്‍ദ്ദനം ഒക്കെ ഉണ്ടാകുമെന്നായിരുന്നു സുപ്രണ്ടിന്റെ മറുപടി. തിരിക വീട്ടിലെത്തിയശേഷം അദ്ധ്യാപിക കൂടിയായ പ്രവീണിന്റെ അമ്മ വീണ്ടും ജയില്‍ സൂപ്രണ്ടിനെ വിളിച്ചു തന്റെ മകനെ ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞു. എന്നാൽ സൂപ്രണ്ട് ധിക്കാരപരമായി നേരത്തെയും പ്രവീണിനെ മര്‍ദ്ദിച്ചുവെന്നും തടവുകാരനാകുമ്പോള്‍ പൂവിട്ട് പൂജിക്കാന്‍ പറ്റില്ല, ഇനിയും അടി കൊടുക്കുമെന്നും പറഞ്ഞത്.ഇത് പ്രവീണിന്റെ ‘അമ്മ റെക്കോഡ് ചെയ്ത് ആ രേഖ ഉൾപ്പെടെയാണ് പരാതി കൊടുത്തത്.

തുടർന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ദക്ഷണിമേഖലാ ഡി ഐ ജി പ്രദീപിന് കൈമാറി. പ്രവീണിനെ നേരില്‍ കണ്ട് ഡിഐജിക്ക് മര്‍ദ്ദന കാര്യം നേരിട്ടു തന്നെ ബോധ്യം വന്നു. പ്രവീണിന്റെ മൊഴിക്കൊപ്പം തന്റെ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തി വ്യാഴ്ച രാവിലെ ഡിജിപിക്ക് ഡിഐജി റിപ്പോര്‍ട്ട് കൈമാറി. വിരമിക്കാന്‍ നാലു മാസം മാത്രം ശേഷിക്കവെയാണ് സൂപ്രണ്ട് വേലപ്പന്‍ നായര്‍ സസ്പന്‍ഷനിലാവുന്നത്.

അടുത്തിടെ ജില്ലാ ജയില്‍ സന്ദര്‍ശനത്തിനിടെ പേരൂര്‍ക്കടയില്‍ അമ്മയെ കൊന്നശേഷം കത്തിച്ചു കളഞ്ഞ അക്ഷയിന് പൊലീസ് കസ്റ്റഡയില്‍ ക്രൂര പീഡനം ഏറ്റവിവരം ജയില്‍ ഡിജിപി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ആഭ്യന്തരസെക്രട്ടറി സുബ്രതാ ബിശ്വാസ് അന്വേഷണത്തിന് ഡിജിപി ലൊക്നാഥ് ബെഹറക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button