ലണ്ടന്‍ : സ്ത്രീയുടെ വാരിയെല്ല് തകര്‍ന്നത് എങ്ങിനെയെന്ന് അറിയാനായി ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ഞെട്ടി. ശക്തമായ ചുമയെ തുടര്‍ന്നായിരുന്നു സ്ത്രീയുടെ വാരിയെല്ല് തകര്‍ന്നത്. 66 കാരിയായ സ്ത്രീക്ക് രണ്ടാഴ്ചയായി വരണ്ട ചുമ ഉണ്ടായിരുന്നു. സഹിക്കാനാകാത്ത വേദനയും ഇവര്‍ അനുഭവിച്ചിരുന്നു. ഇടുപ്പിനും വാരിയെല്ലിനും ഇടയില്‍ ചതവും ഉണ്ടായി.
സി ടി സ്‌കാനില്‍ അവരുടെ വാരിയെല്ല് രണ്ടു ഭാഗമായി പൊട്ടിയതായി കണ്ടുവെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പരിശോധനയില്‍ ഇവര്‍ക്ക് വില്ലന്‍ ചുമ ഉള്ളതായി കണ്ടു. ശസ്ത്രക്രിയയും ആന്റിബയോട്ടിക്കുകളും വഴി ഈ സ്ത്രീ സുഖം പ്രാപിച്ചു വരുന്നു.
ശ്വാസകോശത്തെയും വായു അറകളെയും ബാധിക്കുന്ന അപകടകരമായ ബാക്ടീരിയല്‍ അണുബാധ ആണ് വില്ലന്‍ ചുമ (Whooping Cargh) മൂക്കൊലിപ്പ്, തൊണ്ട വേദന, കണ്ണില്‍ നിന്നു വെള്ളം വരുക ഇതെല്ലാമാണ് രോഗലക്ഷണങ്ങള്‍
ശിശുക്കളിലാണ് വില്ലന്‍ ചുമ ഏറ്റവും അപകടകരം. അഞ്ഞൂറില്‍ ഒരു കുട്ടിക്ക് എന്ന തോതില്‍ വില്ലന്‍ ചുമ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
Post Your Comments