KeralaLatest News

ചികിത്സയിലിരിക്കുന്ന കെ.എം മാണിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി

കൊച്ചി: ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി. കെ.എം മാണിയുടെ നില തൃപ്തികരമാണെന്നാണ് ബുള്ളെറ്റിനില്‍ പറഞ്ഞിട്ടുള്ളത്. രക്തസമ്മര്‍ദ്ദവും നാടീമിടിപ്പും സാധാരണ നിലയില്‍ ആന്നൈും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് മരുന്നുകളോട് മാണിയുടെ ശരീരം പ്രതികരിക്കുന്നില്ലായിരുന്നു.  ഇന്ന് വൈകിട്ട് മാണിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button