Latest NewsKeralaNews

ആശുപത്രിലെ ഐസിയു പീഡനക്കേസ്: പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല, പരാതിയുമായി അതിജീവിത

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി അതിജീവിത. സംഭവത്തിന് പിന്നാലെ പരിശോധന നടത്തിയ ഡോക്ടര്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അ‌തിജീവിത പരാതിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കഴിയവെ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വൈദ്യ പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തുകയും ചെയ്ത ഡോക്ടര്‍ക്കെതിരെയാണ് പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ താന്‍ പറ‌ഞ്ഞ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിജീവത പറയുന്നു.

പ്രതിയായ അറ്റന്‍ഡറെ രക്ഷിക്കാനുളള നീക്കമാണിതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അതിജീവിത പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button