ന്യൂഡൽഹി: താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ആളാണ് എന്ന് യെച്ചൂരി. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍, മറ്റുള്ളവര്‍ക്കെതിരെ ബിജെപി അനുകൂലികള്‍ എന്ന പ്രത്യാരോപണം തനിക്ക് ഉന്നയിക്കാം എന്നും യെച്ചൂരി വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ ദിനപത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര്‍ ചേരിക്കെതിരെ ആഞ്ഞടിച്ചത്.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിലയിരുത്തല്‍ നടത്തി മാറാന്‍ കഴിയാത്തവര്‍ മാര്‍ക്സിസ്റ്റ് അല്ലന്നും അദ്ദേഹം വ്യക്തമാക്കി.ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നതായും എന്നാല്‍ പിബി ഒറ്റക്കെട്ടായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും യെച്ചൂരി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ആണെന്ന പ്രതീതി ഉണ്ടാകും. പ്രത്യേകിച്ച് ത്രിപുര തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഞാന്‍ തുടരണം എന്ന് അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടത് കൊണ്ടാണ് തുടരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments