ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ കോഹ്ലിയുടെ തീരുമാനങ്ങളെ തിരുത്താന്‍ ആരും തയ്യാറാകുന്നില്ലെന്ന വിമർശനവുമായി മുന്‍ ഇന്ത്യന്‍ ഒാപ്പണര്‍ വീരേന്ദര്‍ സേവാഗ് രംഗത്ത്. ഇന്ത്യാ ടിവിയുടെ പരിപാടിയിലായിരുന്നു സേവാഗിന്‍െറ പ്രതികരണം. തന്‍െറ തീരുമാനങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ടീമിലുണ്ടാവേണ്ടത് വിരാട് കോഹ്ലിക്ക് ആവശ്യമാണ്. ക്യാപ്റ്റനെ ഉപദേശിക്കാന്‍ ഓരോ ടീമിനും നാലോ അഞ്ചോ കളിക്കാര്‍ ഉണ്ടാകും. ഫീല്‍ഡില്‍ പിഴവുകള്‍ ഒഴിവാക്കാന്‍ അവര്‍ സഹായിക്കും. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഞാന്‍ അത് കാണുന്നില്ലെന്നും സേവാഗ് പറയുകയുണ്ടായി.
Read Also: 2018 ഐപിഎല്‍: കിരീട ജേതാവിനെ പ്രഖ്യാപിച്ച് സേവാഗ്
ഒരാള്‍ മാത്രം വിജയിച്ചാല്‍ കളി വിജയിക്കാനാകില്ല. ടീം വര്‍ക്കിനാണ് പ്രധാന്യം നല്‍കേണ്ടത്. ഒരോ കളിക്കാരനും തന്‍െറേതായ സംഭാവന നല്‍കണം. കോച്ചില്‍ നിന്നുള്ള ഉപദേശങ്ങള്‍ മാത്രം ഗ്രൗണ്ടില്‍ നടപ്പാക്കരുത്. ഏതു പ്രതികൂല സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് കോഹ്ലി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കോഹ്ലിയുടെ നേട്ടങ്ങള്‍ സഹതാരങ്ങള്‍ക്കില്ല. തന്നെപ്പോലെ ഭയരഹിതരായി മറ്റുള്ളവരും കളിക്കണമെന്ന് കോഹ്ലി ആഗ്രഹിക്കുന്നുണ്ടെന്നും സേവാഗ് പറയുകയുണ്ടായി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments